ലേബർ കോഡുകൾ പിൻവലിക്കണം: കെഎംഎസ്‌ആർഎ

കൊല്ലം
കേന്ദ്ര ലേബർ കോഡുകൾ പിൻവലിക്കണമെന്ന് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ (കെഎംഎസ്‌ആർഎ)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. യു സതീഷ്കുമാർ നഗറിൽ (കടപ്പാക്കട സ്പോർട്സ് ക്ലബ്)സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്‌ഘാടനംചെയ്തു. ആരോഗ്യ ഔഷധ മേഖലകളിലെ കുത്തകകളുടെ ചൂഷണം അവസാനിപ്പിക്കുക, സെയിൽസ് പ്രൊമോഷൻ എംപ്ലോയീസ് ആക്ട് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ബി മണിക്കുട്ടൻ അധ്യക്ഷനായി. സെക്രട്ടറി ജീവൻ എസ് കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് എ വി പ്രദീപ് കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ ഷബിൻ ഷാഹുൽ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സുന്ദരം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ആദർശ്, എസ് ഷബിൻ, പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി മണിക്കുട്ടൻ (പ്രസിഡന്റ്), ജി കെ രഞ്ജിത്, പ്രശാന്ത് കുമാർ (വൈസ് പ്രസിഡന്റുമാർ), ജീവൻ എസ് കുമാർ (സെക്രട്ടറി), ബി അഭിലാഷ്, ഡി അഭിലാഷ് (ജോയിന്റ് സെക്രട്ടറിമാർ), എസ് ഷബിൻ (ട്രഷറർ).










0 comments