സ്ഥാപിതദിനം ആചരിച്ചു

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് കായംകുളം മേഖലാ കമ്മിറ്റി സ്ഥാപിതദിനം ആചരിക്കുന്നു
കായംകുളം
കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് കായംകുളം മേഖലാ കമ്മിറ്റി സ്ഥാപിതദിനാചരണവും എം പി പരമേശ്വരന്‍ അനുസ്‌മരണവും സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് ഹരികുമാർ കൊട്ടാരത്തിൽ അധ്യക്ഷനായി. യോഗത്തിൽ പ്രേംജിത്ത് കായംകുളം മുഖ്യപ്രഭാഷണവും ജാഫർ ഷെരീഫ് അനുസ്‌മരണപ്രഭാഷണം നടത്തി. നിസാർ പൊന്നാരേത്ത്, വി എസ് അനിൽകുമാർ, അബ്‌ദുൽ റഹിം, ആദർശ് പത്തിയൂർ, സുനിൽ ചാവടിയിൽ എന്നിവർ സംസാരിച്ചു.










0 comments