ad
Deshabhimani

print edition വൈദ്യുത ഉപകരണങ്ങളെ കാക്കാൻ ഹൈഡ്രോജൽ കവചം; കേരള സർവകലാശാലയ്ക്ക് പേറ്റന്റ്

Kerala University

സാങ്കേതിക വിദ്യ വികസിപ്പിച്ച ഡോ. വി ബിജു, ഡോ. ജി സുബോധ്, ഡോ. എം രാഖി, എം യു കൃഷ്ണജ എന്നിവർ

വെബ് ഡെസ്ക്

Published on Sep 11, 2026, 01:05 AM | 1 min read

തിരുവനന്തപുരം : വൈദ്യുത ഉപകരണങ്ങളെ അനാവശ്യ വൈദ്യുതകാന്തിക തരംഗങ്ങളിൽനിന്ന് സംരക്ഷിക്കാൻ 'ഹൈഡ്രോജൽ കവചം' വികസിപ്പിച്ച കേരള സർവകലാശാലയ്ക്ക് പേറ്റന്റ്. ഫിസിക്സ് വകുപ്പിലെ അധ്യാപകരായ ഡോ. ജി സുബോധ്, ഡോ. വി ബിജു, പോസ്റ്റ് ഡോക്ടറൽ ഗവേഷക ഡോ. എം രാഖി, ഗവേഷക വിദ്യാർഥി എം യു കൃഷ്ണജ എന്നിവരടങ്ങുന്ന സംഘമാണ് നേട്ടം കൈവരിച്ചത്.


​മൊബൈൽ ഫോണുകൾ, വിമാനങ്ങൾ, ബഹിരാകാശ വാഹനങ്ങൾ, മെഡിക്കൽ ഇംപ്ലാന്റുകൾ എന്നിവയുടെ കൃത്യമായ പ്രവർത്തനത്തിന് ഇലക്ട്രോമാഗ്നറ്റിക് ഇന്റർഫെറൻസ് (ഇഎംഐ) ഷീൽഡിങ് സാങ്കേതികവിദ്യ അത്യന്താപേക്ഷിതമാണ്. സാധാരണയായി ലോഹങ്ങൾ, കാർബൺ നാനോ പദാർഥങ്ങൾ (ഫില്ലറുകൾ), ലോഹങ്ങളും മറ്റ് വസ്തുക്കളും ചേർന്ന മിശ്രിതങ്ങൾ എന്നിവയാണ് ഇതിന്‌ ഉപയോഗിക്കുന്നത്. എന്നാൽ, ഭാവിയിൽ വലിച്ചുനീട്ടാവുന്നതും രൂപഭേദം വരുത്താവുന്നതുമായ ആധുനിക ഇഎംഐ ഷീൽഡിങ് മെറ്റീരിയലുകൾ ആവശ്യമായി വരും. ഇതിന് പര്യാപ്തമായ ഫില്ലർ രഹിത ഹൈഡ്രോജൽ സാങ്കേതികവിദ്യയാണ് ഇവർ വികസിപ്പിച്ചത്. ​പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ദോഷകരമല്ലാത്ത പോളിവിനൈൽ ആൽക്കഹോൾ അധിഷ്ഠിത ഹൈഡ്രോജലിൽ മാറ്റങ്ങൾ വരുത്തിയാണ് ഇഎംഐ ഷീൽഡ് നിർമാണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home