കെഎസ്‌ആർടിഇഎ ജില്ലാ ജാഥ സമാപിച്ചു

കൊല്ലം
പൊതുഗതാഗത സംരക്ഷണമെന്ന മുദ്രാവാക്യമുയർത്തി കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷൻ 22ന് തിരുവനന്തപുരത്ത് നടത്തുന്ന മഹാറാലിക്ക് മുന്നോടിയായി ജില്ലാ പ്രചാരണ ജാഥ ജില്ലയിൽ പര്യടനം നടത്തി. ബുധൻ വൈകിട്ട് നാലിന് പുനലൂർ ബസ്‍സ്റ്റാൻഡിൽ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ജില്ലയിലെ എല്ലാ ഡിപ്പോകളിലും പര്യടനം നടത്തി വ്യാഴം വൈകിട്ട് നാലിന് കൊല്ലം ബസ്‍സ്റ്റാൻഡിൽ ജാഥ സമാപിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ക്യാപ്റ്റനും എം എസ് സുമീഷ് ലാൽ വൈസ് ക്യാപ്റ്റനും വി രാജീവ് മാനേജരും ബി പി ബിജേഷ്, എസ് സജികുമാർ, വി ജയകുമാർ, പി സതീഷ് കുമാർ, പ്രവീൺ ബാബു, ടി ആർ സജിത എന്നിവർ അംഗങ്ങളുമായിരുന്നു. വൈകിട്ട് 4.30ന് കൊല്ലം യൂണിറ്റിൽ നടന്ന സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജാഥ ഭാരവാഹികളും അംഗങ്ങളും സംസാരിച്ചു.










0 comments