പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്‌തു

പിഎഫ്‌സി കേരള ടീമിന്റെ പുതിയ ബസ് ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടർമാരായ വർഗീസ് ആലുക്കാസ്, പോൾ ആലുക്കാസ്, ജോൺ ആലുക്കാസ്, പിഎഫ്‌സി കേരള സ്ഥാപകൻ സി സി ഹാൻസൺ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു
തൃശൂർ
ജോസ് ആലുക്കാസും പിഎഫ്‌സി കേരളയും ചേർന്ന ക്ലബ്ബിന്റെ പുതിയ ടീം ബസ് ഫ്ലാഗ് ഓഫ് ചെയ്‌തു. തൃശൂരിൽ നടന്ന ചടങ്ങിൽ ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടർമാരായ പോൾ ആലുക്കാസ്, ജോൺ ആലുക്കാസ്, വർഗീസ് ആലുക്കാസ് എന്നിവരാണ് പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്‌തത്. പിഎഫ്‌സി കേരളയും ജോസ് ആലുക്കാസും തമ്മിലുള്ള സഹകരണത്തിന്റെ രണ്ടാം വർഷത്തിലാണ് പദ്ധതി ആരംഭിച്ചത്. പിഎഫ്‌സി കേരളയുടെയും ജോസ് ആലുക്കാസിന്റെയും ലോഗോ ആലേഖനം ചെയ്‌ത എയർകണ്ടീഷൻ ചെയ്‌ത ലോ-ഫ്ലോർ ബസിൽ നൂതന സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ മത്സരങ്ങൾക്കും ടൂർണമെന്റുകൾക്കുമുള്ള ടീമിന്റെ യാത്രാ ആവശ്യങ്ങൾക്കായി പുതിയ ബസ് ഉപയോഗിക്കും. നിരവധി വർഷങ്ങളായി കേരളത്തിലെ ഫുട്ബോളിന് പിന്തുണ നൽകിവരുന്ന സ്ഥാപനമാണ് ജോസ് ആലുക്കാസ്. എട്ടു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലെ ഫുട്ബോൾ പ്രതിഭകളെ വളർത്തിയെടുക്കുകയാണ് പിഎഫ്‌സി കേരളയുടെ ലക്ഷ്യം. പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ള, കഴിവുകൾ തിരിച്ചറിയാനും അവസരങ്ങൾ ലഭിക്കാനും പരിമിതമായ സാഹചര്യങ്ങളുള്ള കുട്ടികൾക്ക് പരിശീലനവും അവസരങ്ങളും ഒരുക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം.









0 comments