സ്‌കൂള്‍ അടുക്കള കാട്ടാന തകര്‍ത്തു

കാട്ടാന തകര്‍ത്ത പെരിങ്ങല്‍ക്കുത്ത് എല്‍പി സ്‌കൂളിന്റെ അടുക്കള
ചാലക്കുടി
പെരിങ്ങല്‍ക്കുത്ത് എല്‍ പി സ്‌കൂളിന്റെ അടുക്കള കാട്ടാന തകര്‍ത്തു. വാതില്‍ പൊളിച്ച് അകത്ത് കയറിയ കാട്ടാന പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും വലിച്ച് പുറത്തിട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ആനയെ പാട്ട കൊട്ടിയും പടക്കമെറിഞ്ഞും വനത്തിലേക്ക് ഓടിച്ചുവിട്ടു. ആന ആക്രമണം പകല്‍ സമയത്തല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രദേശത്ത് കുറച്ചുനാളുകളായി കാട്ടാനശല്യം രൂക്ഷമാണ്. ഇത് ഭയന്ന് കുട്ടികളെ സ്‌കൂളിലേക്ക് വിടാൻ വീട്ടുകാര്‍ മടിക്കുകയാണ്. ഇത് സംബന്ധിച്ച് വനംവകുപ്പില്‍ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.










0 comments