print edition സർവകലാശാല സംരക്ഷണ ശൃംഖല

കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച സർവകലാശാല സംരക്ഷണ ശൃംഖല കോൺഫെഡറേഷൻ പ്രസിഡന്റ് ഡോ.പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ, സിവിൽ സർവീസ് വിരുദ്ധ നടപടികൾക്കെതിരെ കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ ആഭിമുഖ്യത്തിൽ സർവകലാശാല സംരക്ഷണ ശൃംഖല സംഘടിപ്പിച്ചു.
കോൺഫെഡറേഷൻ പ്രസിഡന്റ് ഡോ. പി കെ ബിജു ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എ എസ് സജിത് ഖാൻ അധ്യക്ഷനായി.
സിൻഡിക്കറ്റംഗങ്ങളായ ഡോ. എസ് നസീബ്, ഡോ. ടി ആർ മനോജ്, ഡോ. കെ റഹീം, ഡോ. വി മനോജ്, ഡോ. എൻ പ്രമോദ്, ഡി എൻ അജയ്, യൂണിയൻ ജനറൽ സെക്രട്ടറി സന്തോഷ് ജി നായർ, കെടിയു എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി അസീം റഷീദ്, എകെപിസിടിഎ സംസ്ഥാന സെക്രട്ടറി ജി സുമേഷ്, കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് പി ബി സുമ എന്നിവർ സംസാരിച്ചു.
മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം അവസാനിപ്പിക്കുക, അംഗീകൃത സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം സംരക്ഷിക്കുക, കാവിവൽക്കരണം അവസാനിപ്പിക്കുക, ചാൻസലറുടെ നിയമവിരുദ്ധ ഇടപെടലുകൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംരക്ഷണ ശൃംഖല നടത്തിയത്.









0 comments