ad
Deshabhimani

കോമൺവെൽത്ത് ജൂനിയർ ഗെയിംസ്

വെയിറ്റ് ലിഫ്റ്റിങ് ടീമിൽ 
ഇടംനേടി അമൃത

...
വെബ് ഡെസ്ക്

Published on Aug 22, 2025, 12:03 AM | 1 min read

ഇരിങ്ങാലക്കുട

കോമൺവെൽത്ത് ജൂനിയര്‍ ഗെയിംസിനുള്ള ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിങ്‌ ടീമിൽ ഇടം നേടി ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്സ് കോളജ് ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി അമൃത പി സുനി. കേരളത്തിൽ നിന്നുള്ള ഏകതാരമാണ്. കഴിഞ്ഞ വർഷം ഉസ്ബക്കിസ്ഥാനില്‍ നടന്ന ഏഷ്യൻ യൂത്ത്- ജൂനിയർ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അമൃത വെങ്കലമെഡൽ നേടിയിരുന്നു. ഈ മത്സരത്തില്‍ കേരളത്തിൽ നിന്ന് അന്തർദേശീയ തലത്തിൽ മെഡൽ നേട്ടം കൈവരിച്ച ഏക വനിതാ താരമാണ്. ഇതിനോടൊപ്പം ആറ് ദേശീയ മത്സരങ്ങളിൽ സ്വർണം നേടിയാണ് അമൃത കോമൺ വെൽത്ത് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയത്. തൃശൂർ സ്വദേശികളായ പള്ളിമാക്കൽ സുനി– രജിത ദമ്പതികളുടെ മകളാണ്. അച്ഛന്റെ ശിക്ഷണത്തിൽ വളർന്ന അമൃത തൃശൂര്‍ സായ് സെന്ററിലാണ്‌ പഠിച്ചത്. സ്കോളർഷിപ്പോടെ ലഖ്നൌവിലെ നാഷണൽ സെന്റർ ഓഫ് എക്സലൻസില്‍ പരിശീലനം നേടി. തുടർന്ന്‌ പട്യാലയിലെ ഇന്ത്യന്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. നിരവധി അന്തർ ദേശീയ താരങ്ങളെ കേരളത്തിന്‌ സംഭാവന ചെയ്‌ത സെന്റ് ജോസഫ്സ് കോളേജിന് അമൃതയുടെ ഈ നേട്ടം മറ്റൊരു ചരിത്രംകൂടിയാണ്. വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്നും ഒളിമ്പിക് മെഡൽ നേടുകയാണ് അമൃതയുടെ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home