മാലിന്യമുക്തം നവകേരളം
മധ്യമേഖലാ അവലോകന യോഗം ചേർന്നു

മാലിന്യമുക്തം നവകേരളം പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ മന്ത്രി എം ബി രാജേഷ് സംസാരിക്കുന്നു.
മുളങ്കുന്നത്തുകാവ്
മാലിന്യ മുക്തം നവകേരളം പ്രവര്‍ത്തനങ്ങളുടെ പുരോഗതിയുടെ മധ്യമേഖലാ അവലോകന യോഗം തൃശൂര്‍ കിലയില്‍ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ നടന്നു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള തദ്ദേശ സ്ഥാപന അധ്യക്ഷരും സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. മാലിന്യ നിര്‍മാര്‍ജന മേഖലയില്‍ കേരളം ആര്‍ജിച്ച പുരോഗതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കേണ്ടതുണ്ട്, അതിലൂടെ പൂര്‍ണമായി മാലിന്യ സംസ്‌കരണം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മാലിന്യ മുക്ത നവകേരളം പദ്ധതിയോട് സഹകരിച്ച് പ്രവര്‍ത്തിച്ചവരാണ് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. എന്നാല്‍ പദ്ധതിയെ അര്‍ഹമായ പരിഗണന നല്‍കാതെ അവഗണിച്ച തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. താല്‍പ്പര്യമുണ്ടെങ്കില്‍ പരിഗണിക്കുകയും അല്ലെങ്കില്‍ അവഗണിക്കുകയും ചെയ്യപ്പെടേണ്ട വിഷയമല്ല മാലിന്യ സംസ്‌കരണം. നിര്‍ബന്ധമായും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിലൂടെ പൂര്‍ണ മാലിന്യ സംസ്‌കരണത്തിലേക്ക് എത്തിച്ചേരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി വി അനുപമ, മേയര്‍ ഡോ. നിജി ജെസ്റ്റിന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, കില ഡയറക്ടര്‍ ജനറല്‍ നിസാമുദ്ദീന്‍ എന്നിവർ സംസാരിച്ചു.










0 comments