സുവോളജിക്കൽ പാർക്ക് ഉദ്‌ഘാടന സാംസ്‌കാരികോത്സവം
വാക്കത്തോൺ സംഘടിപ്പിച്ചു

തൃശൂർ
പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്‌ഘാടന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ഞായറാഴ്‌ച വാക്കത്തോൺ സംഘടിപ്പിച്ചു. ചേംബർ ഓഫ് കൊമേഴ്സ്, തൃശൂർ വാക്കേഴ്‌സ് ക്ലബ്, വെറ്ററൻസ് അസോസിയേഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടി കുട്ടനല്ലൂർ ഹൈലൈറ്റ് മാൾ പരിസരത്ത് നിന്നാരംഭിച്ച് പുത്തൂർ സുവോളജിക്കൽ പാർക്കിൽ സമാപിച്ചു. രാവിലെ ഏഴിന് മന്ത്രി കെ രാജനും ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി എസ് പട്ടാഭിരാമനും ചേർന്ന് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്‌തു. സുവോളജിക്കൽ പാർക്കിലെത്തിയ വാക്കത്തോൺ അംഗങ്ങളെ പാർക്ക് ഡയറക്ടർ ബി എൻ നാഗരാജ്, സംഘാടക സമിതി കോ–ഓർഡിനേറ്റർ കെ വി സജു , സിനി പ്രദീപ് കുമാർ, പി എസ് സജിത്ത്, നജ്മൽ അമീൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ചേംബർ സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, വാക്കേഴ്‌സ് ക്ലബ് സെക്രട്ടറി അഡ്വ. അക്കിലസ്, പി കെ ജലീൽ, റാഫി ആന്റണി പൊന്തക്കൻ എന്നിവർ സംസാരിച്ചു. മുന്നൂറിലധികം പേർ പങ്കെടുത്തു.









0 comments