ad
Deshabhimani

നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം

ഇനി ആറുനാൾ; വോട്ടെണ്ണൽ മൂന്നിടത്ത്‌

വോട്ടിന് കാവൽ   തൃശൂർ എൻജിനിയറിങ് കോളേജിലെ സ്‌ട്രോങ് റൂമിന്‌ കാവൽ നിൽക്കുന്ന സുരക്ഷാ സേനാംഗം

വോട്ടിന് കാവൽ തൃശൂർ എൻജിനിയറിങ് കോളേജിലെ സ്‌ട്രോങ് റൂമിന്‌ കാവൽ നിൽക്കുന്ന സുരക്ഷാ സേനാംഗം

avatar
കെ എൻ സനിൽ ​

Published on Apr 29, 2026, 12:40 AM | 1 min read

തൃശൂർ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി ആറുനാൾ. മൂന്നിടത്തായാണ്‌ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണുക. തൃശൂർ ഗവ. എൻജിനിയറിങ്‌ കോളേജ്‌, ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജ്‌, ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജ്‌ എന്നിവിടങ്ങളിലാണ്‌ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ, നാട്ടിക നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ രാമവർമപുരത്തെ തൃശൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ എണ്ണും. കുന്നംകുളം, ഗുരുവായൂർ, മണലൂർ മണ്ഡലങ്ങളിലെ വോട്ടുകൾ ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജിലാണ്‌ എണ്ണുക. കയ്‌പമംഗലം‍, ഇരിങ്ങാലക്കുട, പുതുക്കാട്‌, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലെ വോട്ടുകൾ ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിലും എണ്ണും. ഓരോ മണ്ഡലങ്ങൾക്കും 14 വീതം ടേബിളുകൾ വോട്ടെണ്ണലിനുണ്ടാകും. രാവിലെ എട്ടിന്‌ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്‌റ്റൽ ബാലറ്റുകളും തുടർന്ന്‌ സർവീസ്‌ വോട്ടുകളും ഇലക്‌ട്രോണിക്‌ വോട്ടിങ്‌ മെഷീനുകളും എണ്ണും. അഞ്ഞൂറ്‌ പോസ്‌റ്റൽ ബാലറ്റിന്‌ ഒരു ടേബിൾ എന്ന ക്രമത്തിലാവും വോട്ടെണ്ണൽ. രാവിലെ ഒന്പതരയോടെ ട്രെൻഡ്‌ അറിയാൻ കഴിയും. വോട്ടെണ്ണലിന്‌ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള ഉത്തരവുകൾ നൽകിത്തുടങ്ങി. ഇവർക്ക്‌ ബുധനാഴ്‌ചയും ശനിയാഴ്‌ചയും പരിശീലനം നൽകും. ജില്ലയിൽ ഇക്കുറി 77.11 ശതമാനമായിരുന്നു പോളിങ്‌. 13 മണ്ഡലങ്ങളിലെ 2,839 പോളിങ്‌ സ്റ്റേഷനുകളിലായി 19,53,064 പേര്‍ വോട്ട് രേഖപ്പെടുത്തി. 9,08,914 പുരുഷന്മാരും 10,44,141 സ്ത്രീകളും ഒന്പത്‌ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്‌ വോട്ട് ചെയ്‌തത്. ജില്ലയിൽ ആകെ 25,32,715 വോട്ടര്‍മാരാണുള്ളത്. വടക്കാഞ്ചേരിയിലാണ്‌ ഏറ്റവും ഉയർന്ന പോളിങ്‌ ശതമാനം -–79.67. ഏറ്റവും കുറവ്‌ ഗുരുവായൂരിലാണ്‌, 73.37 ശതമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home