Deshabhimani

ഉദാഹരണം സുജാത

സുജാത വിളവെടുപ്പിനിടെ
വെബ് ഡെസ്ക്

Published on Nov 25, 2026, 12:57 AM | 1 min read

ഗുരുവായൂർ

നഗരപ്രദേശമായ ഗുരുവായൂരിൽ എന്ത് കൃഷികാര്യം എന്ന് ചോദിക്കുന്നവർക്ക് സുജാതയാണ്‌ ഉത്തരം. നിരവധി പച്ചക്കറികളും കിഴങ്ങുകളും പഴങ്ങളും ഗുരുവായൂര്‍ നഗരസഭയിലെ പാലുവായ് അരീക്കര സുജാത സുകുമാരന്റെ കൃഷിയിടത്തിലുണ്ട്. മുല്യവര്‍ധിത ഉൽപ്പന്നമായി പ്രത്യേക ചീര സ്ക്വാഷും ഒരുക്കുന്നു. ഉൽപ്പാദനശേഷം അവശേഷിക്കുന്നവ ഇവിടെ മാലിന്യമല്ല, മറിച്ച് വളമാകും. ഏഴ്‌ സെന്റ് മാത്രം സ്വന്തമുള്ള സുജാത പാട്ടത്തിന്‌ ഭൂമിയെടുത്ത്‌ ഒന്നരയേക്കറോളം സ്ഥലത്ത് കൃഷിചെയ്യുന്നു. കാട്പിടിച്ച്‌ കിടന്ന സ്ഥലങ്ങള്‍ ഇപ്പോൾ വൃത്തിയും വെടിപ്പുമുള്ള കൃഷിയിടങ്ങളായി. പച്ചക്കറികളും ചേനയും കപ്പയുമടക്കം കിഴങ്ങുവര്‍ഗങ്ങളും വാഴയും പപ്പായയുമെല്ലാം കൃഷി ചെയ്യുന്നു. 12 ഇനം ചീരകളാണ് കൃഷിചെയ്യുന്നത്. പ്രത്യേക ഇനം വ്ളാത്തങ്കര ചീരയാണ്‌ പ്രധാനം. നെല്ല്, പച്ചക്കറികൾ, പെരുംജീരകം തുടങ്ങിയവയെല്ലാം ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ചീരയ്‌ക്കും മറ്റു പച്ചക്കറികള്‍ക്കും വലിയ ഡിമാൻഡാണ്. നഗരസഭയും കൃഷിവകുപ്പും കുടുംബശ്രീയും സുജാതയുടെ ചീര സ്‌ക്വാഷിനെ സ്വീകരിച്ചു. ഭർത്താവ് സുകുമാരൻ രണ്ട് വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹം കൃഷിഭവനിൽനിന്ന് വിത്തു വാങ്ങുന്നതുമുതൽ പച്ചക്കറി വിപണിയിൽ എത്തിക്കാൻവരെ സഹായിച്ചിരുന്നതായി സുജാത പറയുന്നു. മക്കളായ വിപിൻ, നീതു, നിത്യ, മരുമകൾ ശിൽപ്പ എന്നിവർ എല്ലാ പിന്തുണയും നല്‍കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home