Deshabhimani

ഒരാൾ പിടിയിൽ

തൊണ്ടിമുതലായ 12 ബൈക്കുകള്‍ സ്റ്റേഷൻ വളപ്പിൽ കത്തിച്ചു

ചാലക്കുടി പൊലിസ് സ്റ്റേഷനിൽ കത്തിനശിച്ച ബൈക്കുകൾ
വെബ് ഡെസ്ക്

Published on Nov 25, 2026, 01:01 AM | 1 min read

ചാലക്കുടി

ചാലക്കുടി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12ബൈക്കുകള്‍ പെട്രോളൊഴിച്ച് കത്തിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മലപ്പുറം തിരൂര്‍ എടമരത്ത് വീട്ടില്‍ സുകുമരന്‍(40)ആണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷന്റെ മതില്‍ ചാടിയെത്തിയ ഇയാള്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്കില്‍നിന്ന്‌ കുപ്പിയിലേക്ക് പെട്രോള്‍ പകര്‍ത്തി. തുടര്‍ന്ന് മതിലിനോട് ചേര്‍ന്ന് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ബൈക്കുകളിലേക്ക് പെട്രോള്‍ തെളിക്കുകയും തീപ്പെട്ടി കത്തിച്ചിട്ട് മതില്‍ചാടി കടന്നുകളയുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്ന്‌ കണ്ടെത്തി. ഇയാള്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്നെന്ന് പറയുന്നു. 12ബൈക്കുകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ബൈക്കുകളില്‍നിന്ന്‌ പുകയുയരുന്നത് കണ്ടെത്തിയ പൊലീസുകാര്‍ തീയണക്കാനെത്തിയപ്പോഴേക്കും തീ ആളികത്തി. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home