Deshabhimani

അതിർത്തിയിൽ ട്രക്ക് വഴിയിൽ കുടുങ്ങി

Truck stuck on the road at the border

ചെങ്കവിളയ്‌ക്ക് സമീപം ബൈപാസ് റോഡിലേക്ക് പ്രവേശിക്കുന്ന സർവീസ് റോഡിൽ അപകടത്തിലായ ട്രക്ക്

വെബ് ഡെസ്ക്

Published on Nov 25, 2026, 01:11 AM | 1 min read

പാറശാല

റോഡിൽ കൂറ്റൻ ട്രക്ക് കുടുങ്ങി ഗതാഗതം താറുമാറായി. ചെങ്കവിളയ്‌ക്ക് സമീപത്തുനിന്ന്‌ മുക്കോല കാരോട് ബൈപാസ് സർവീസ് റോഡിൽ തിങ്കൾ രാത്രിയാണ് അപകടം. സ്റ്റീൽ പ്ലേറ്റുകളുമായി ബംഗളൂരുവിൽനിന്ന് വിഴിഞ്ഞത്തേക്ക് വന്ന ട്രക്കാണ് അപകടത്തിലായത്. ഇറക്കത്തിലൂടെയുള്ള സർവീസ് റോഡ് വഴി ബൈപാസ് റോഡിൽ പ്രവേശിക്കുന്നതിന് മുന്നേ അമിതഭാരം കാരണം പ്ലാറ്റ്ഫോം വളഞ്ഞ് താഴുകയായിരുന്നു. ഇതോടെ കളിയിക്കാവിള ഭാഗത്തുനിന്ന് ബൈപാസ് റോഡിലേക്ക് വന്ന മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥയായി. പല വാഹനങ്ങളും എതിർവശത്തെ സർവീസ് റോഡ് വഴി പോകാൻ ശ്രമിച്ചപ്പോൾ കൂടുതൽ ഗതാഗതക്കുരുക്കിനിടയാക്കി. രാത്രി വൈകിയും വാഹനം നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. ക്രെയിൻ കൊണ്ടുവന്ന് ട്രക്ക് നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

thrissur medical college

01

print edition ശുചിമുറിയിൽ 
രോഗി മരിച്ചുകിടന്നത്‌ 
36 മണിക്കൂർ
SISA.jpg

02

print edition അരിശം തീരാതെ സിസ; സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിനെതിരെ അപ്പ‍ീൽ
Samajwadi Party

04

print edition യുപിയിൽ കോൺഗ്രസിന്‌ 26 സീറ്റെന്ന്‌ എസ്‌പി
deshabhimani section

Recommended

Deshabhimani
Home