Deshabhimani

ചിന്ത പുസ്‌തകോത്സവം: സംഘാടകസമിതിയായി

ചിന്ത പുസ്‌തകോത്സവം സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി 
കെ വി അബ്‌ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 25, 2026, 01:04 AM | 1 min read

തൃശൂർ

​ചിന്ത പുസ്‌തകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവിസ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ആർ ബിന്ദു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ഷാജൻ, ടി കെ വാസു, ഉഷ പ്രഭുകുമാർ, ഏരിയ സെക്രട്ടറി അനൂപ്‌ ഡേവിസ്‌ കാട, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്‌, ചിന്ത പബ്ലിഷേഴ്‌സ്‌ മാർക്കറ്റിങ്‌ മാനേജർ സി പി രമേശൻ, ധർമരാജ്‌ അടാട്ട്‌ എന്നിവർ സംസാരിച്ചു. ഡിസംബർ ഏഴുമുതൽ 16 വരെ തൃശൂർ പാണ്ടി സമൂഹമഠം ഹാളിലാണ്‌ പുസ്‌തകോത്സവം. ചിന്ത പബ്ലിക്കേഴ്‌സിന്റെ പുസ്‌തകത്തിന്‌ പുറമെ ഇംഗ്ലീഷ്‌ പുസ്‌തകങ്ങളും കേരളത്തിലെ മറ്റ്‌ പ്രസാധകരുടെ പുസ്‌തകങ്ങളും മേളയിൽ ലഭ്യമാകും. സെമിനാറുകൾ, കലാപരിപാടികൾ, പുസ്‌തക പ്രകാശനം, ചർച്ച എന്നിവയുണ്ടാകും. ഭാരവാഹികൾ: കെ വി അബ്‌ദുൾഖാദർ (ചെയർമാൻ), പി കെ ഡേവിസ്‌ ( ജനറൽ കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home