വിളവൂർക്കലിൽ എൻജിഒ യൂണിയൻ നേതാക്കൾക്കുനേരെ ആക്രമണം
പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു

എൻജിഒ യൂണിയൻ നേതാക്കൾക്കു നേരെയുണ്ടായ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ ഉദ്ഘാടനംചെയ്യുന്നു
തിരുവനന്തപുരം
സെക്രട്ടറിയറ്റ് വളയൽ സമരത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിളവൂർക്കൽ പഞ്ചായത്ത് ഓഫീസിലെത്തിയ കേരള എൻജിഒ യൂണിയൻ നേതാക്കളെ കോൺഗ്രസ് പഞ്ചായത്തംഗം ജോണിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ചു. ആക്രമണത്തിൽ എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ ആർ സന്തോഷ്, ജില്ലാ കൗൺസിൽ അംഗം തുഷാരൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. ജനാധിപത്യപരമായ രീതിയിൽ സമരപ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പഞ്ചായത്ത് ഓഫീസിലെത്തിയ ജീവനക്കാരെ ആക്രമിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ആക്രമണത്തിന് നേതൃത്വം നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ഏരിയ സെക്രട്ടറി എസ് വി മിത്രലാൽ, തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, ജില്ലാ ട്രഷറർ കെ ആർ സുഭാഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ ആർ സന്തോഷ് എന്നിവർ സംസാരിച്ചു.








0 comments