Deshabhimani

 പേ വിഷബാധ മുക്ത കേരളം

പ്രതിരോധ കുത്തിവയ്‌പ് 
നാലാംഘട്ടത്തിന് തുടക്കം

പേ വിഷബാധ മുക്ത കേരളം പ്രതിരോധ കുത്തിവയ്പ് പദ്ധതി നാലാംഘട്ടം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു

പേ വിഷബാധ മുക്ത കേരളം പ്രതിരോധ കുത്തിവയ്പ് പദ്ധതി നാലാംഘട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 04, 2026, 12:48 AM | 1 min read

തൃശൂര്‍

പേ വിഷബാധ മുക്ത കേരളം പ്രതിരോധ കുത്തിവയ്‌പ് പദ്ധതിയുടെ നാലാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ലൗലി കെ സഖറിയ അധ്യക്ഷയായി. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ എം വി പ്രദീപ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുധീഷ്, സ്ഥിരം സമിതി അധ്യക്ഷ പി ഐ സജിത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സാബു, ഡോ. അമ-ൃത, ഡോ. ജയന്‍ ജോസഫ്, ഡോ. നീന, ഡോ. സുബിന്‍ കോലാടി, ഡോ. ഷബ്‌ന, ഡോ. അഞ്ജു മേരി എന്നിവർ സംസാരിച്ചു. 27 വരെയാണ് തീവ്ര യജ്ഞപരിപാടി സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home