മലയാറ്റൂർ മണപ്പാട്ടുചിറ വള്ളംകളി മത്സരം

മലയാറ്റൂർ മണപ്പാട്ടുചിറയിൽ നടന്ന വള്ളംകളി മത്സരം
കാലടി
കാണികളെ ആവേശഭരിതരാക്കി മലയാറ്റൂർ മണപ്പാട്ടുചിറയിൽ വള്ളംകളി മത്സരം അരങ്ങേറി. 20 ചുണ്ടൻവള്ളങ്ങളും 300 തുഴക്കാരും മത്സരത്തിൽ പങ്കെടുത്തു. ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. മന്ത്രി റോജി എം ജോൺ മുഖ്യപ്രഭാഷണം നടത്തി.
മലപ്പുറം പൊന്നാന്നി നാട്ടുകൂട്ടം ക്ലബ് ഒന്നാംസ്ഥാനം നേടി. 25,000 രൂപയാണ് ഒന്നാംസമ്മാനം. കലക്ടർ ജി പ്രിയങ്ക, ബെന്നി ബെഹന്നാൻ എംപി, പ്രസിഡന്റ് സലോമി ടോമി, വൈസ് പ്രസിഡന്റ് പോൾസൺ പറപ്പിള്ളി, പ്രീതി പ്രകാശ്, കെ ടി സലിം, വിജി റെജി എന്നിവർ സംസാരിച്ചു.









0 comments