Deshabhimani

അന്താരാഷ്ട്ര പ്രക്ഷോഭദിനം ആചരിച്ചു

MDMA

അരുൺ കെ നായർ

വെബ് ഡെസ്ക്

Published on Oct 04, 2026, 02:23 AM | 1 min read

കൊച്ചി


എംഡിഎംഎയും 15 ലക്ഷത്തിലധികം ര‍ൂപയുമായി ഫാഷൻ ഫോട്ടോഗ്രാഫർ എക്‌സൈസ്‌ പിടിയിൽ. കോട്ടയം പാമ്പാടി പൂതക്കുഴിയിൽ വീട്ടിൽ അരുൺ കെ നായരാണ്‌ (34) പിടിയിലായത്‌. കാറിൽ സഞ്ചരിച്ച ഇയാളെ കാക്കനാടുവച്ചാണ്‌ 38.13 ഗ്രാം എംഡിഎംഎയും 15 ലക്ഷത്തിലധികം രൂപയുമായി അറസ്‌റ്റ്‌ ചെയ്‌തത്‌.


ഇയാൾ സിനിമാ മേഖലയിൽ മയക്കുമരുന്ന്‌ വിതരണം ചെയ്‌തതായി കണ്ടെത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ പി കെ സതീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതേക്കുറിച്ച്‌ എക്‌സൈസ്‌ അന്വേഷണം ആരംഭിച്ചു. ചെറുപ്പക്കാർക്കും വിദ്യാർഥികൾക്കുമാണ്‌ പ്രധാനമായും മയക്കുമരുന്ന്‌ വിറ്റിരുന്നത്‌. അരുൺ മയക്കുമരുന്ന്‌ വിൽക്കുന്ന ഏജന്റാണ്‌. ഇയാൾ മയക്കുമരുന്ന്‌ ഉപയോഗിച്ചിരുന്നതായും പി കെ സതീഷ്‌ പറഞ്ഞു.


കാറിനുള്ളിൽ സഞ്ചിയിൽ 3000, 5000, 10,000 രൂപകളുടെ കെട്ടുകളായിട്ടാണ്‌ പണം സൂക്ഷിച്ചിരുന്നത്‌. മയക്കുമരുന്ന്‌ വിൽക്കുന്പോൾ പണമായിട്ടാണ്‌ ഇയാൾ ഉപഭോക്താക്കളിൽനിന്ന് വാങ്ങിയിരുന്നത്‌. 250, 500 ഗ്രാം, ഒരുകിലോ നിരക്കിലാണ്‌ മയക്കുമരുന്ന്‌ മാഫിയാസംഘങ്ങൾ ഇയാൾക്ക്‌ മയക്കുമരുന്ന്‌ എത്തിച്ച്‌ നൽകിയിരുന്നത്‌. കോഴിക്കോട്‌ സ്വദേശി ഉബൈദ്‌ എന്നയാളാണ്‌ ഇയാൾക്ക്‌ മയക്കുമരുന്ന്‌ എത്തിച്ചുകൊടുത്തിരുന്നതെന്ന്‌ കണ്ടെത്തി.

കാക്കനാടുള്ള ആഡംബര ഹോട്ടലിലാണ്‌ അരുൺ താമസിച്ചിരുന്നത്‌. ഡൽഹിയിൽനിന്നും മറ്റ്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും വാങ്ങി കൊണ്ടുവരുന്ന എംഡിഎംഎ ഗ്രാമിന്‌ 3000 രൂപയ്‌ക്കാണ്‌ വിറ്റിരുന്നത്‌. ഇയാളുടെ സാന്പത്തിക ഇടപാടുകളും ഫോൺകോൾ വിവരങ്ങളും അന്വേഷിക്കും. എറണാകുളം എക്സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ എസ്‌ കണ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്‌ ഇയാൾ പിടിയിലായത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home