Deshabhimani

തണ്ണീർത്തടം നികത്തുന്നതായി പരാതി

മലയിൻകീഴ് മേപ്പുക്കട മണ്ണുമാഫിയ സംഘം നിയമവിരുദ്ധമായി നികത്തുന്ന തണ്ണീർത്തടം

മലയിൻകീഴ് മേപ്പുക്കട മണ്ണുമാഫിയ സംഘം നിയമവിരുദ്ധമായി നികത്തുന്ന തണ്ണീർത്തടം

വെബ് ഡെസ്ക്

Published on Oct 04, 2026, 02:15 AM | 1 min read

വിളപ്പിൽ

മലയിൻകീഴ് പഞ്ചായത്തിലെ മേപ്പൂക്കടയിൽ മിനി എസ്റ്റേറ്റ് റോഡിൽ എംആർഎ റസിഡൻസി കെട്ടിടത്തിനുസമീപം 36 സെന്റ് സ്വകാര്യ സ്ഥലം മണ്ണിട്ട് നികത്തുന്നതായി പരാതി. നിലവിൽ കൃഷിചെയ്തുകൊണ്ടിരുന്ന ഭൂമിയാണ്. ആറടി പൊക്കത്തിലാണ് മണ്ണടിക്കുന്നത്. നിയമവിരുദ്ധമായ പ്രവർത്തനമാണ് എന്ന പരാതി ഉയർന്നിട്ടും പണി തുടരുകയാണ്. മലയിൻകീഴ് കേന്ദ്രീകരിച്ച് കോൺഗ്രസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മണ്ണ് മാഫിയ സംഘങ്ങളാണ് ഇതിന് പിറകിലെന്നും പഞ്ചായത്ത് അംഗങ്ങളായ യോഗേഷ്, ഷാജി എന്നിവരുടെ അറിവോടെയാണ് മണ്ണിട്ട് നികത്തുന്നതെന്നും ആക്ഷേപമുണ്ട്. കൃഷി ഓഫീസറും വില്ലേജ് ഓഫീസറും സ്ഥലം സന്ദർശിച്ചു. നാട്ടുകാരുടെയും സംഘടനകളുടെയും പേരിൽ വില്ലേജ് ഓഫീസർക്കും കലക്ടറേറ്റിലും പരാതി ലഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home