Deshabhimani

ശ്രീലേഖയുടെ രാജി വ്യക്തമാക്കുന്നത് 
ബിജെപിയുടെ ഭരണത്തകര്‍ച്ച: വി ശിവൻകുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2026, 02:36 AM | 1 min read

തിരുവനന്തപുരം

കൗൺസിലർ ആർ ശ്രീലേഖയുടെ രാജി വാർത്തകൾ കോര്‍പറേഷനിലെ ബിജെപി ഭരണത്തിന്റെ തകർച്ചയാണ്‌ വ്യക്തമാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി. രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ ശ്രീലേഖ രാജിക്കത്ത് പരസ്യപ്പെടുത്തണം. ഉയർന്ന സ്ഥാനങ്ങൾക്കായി പാർടി നേതൃത്വത്തിനോട് നടത്തുന്ന വിലപേശലിന്റെ ഭാഗമാണ് രാജി നാടകം. ഭരണഘടനാവിരുദ്ധവും മുനിസിപ്പാലിറ്റി നിയമങ്ങൾക്ക് നിരക്കാത്തതുമായ രീതിയിലാണ് ബിജെപിയുടെ ഭരണം. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ അയോഗ്യനായിട്ടും തദ്ദേശസ്വയംഭരണവകുപ്പോ കോര്‍പറേഷന്‍ സെക്രട്ടറിയോ നടപടിയെടുത്തില്ല. സ്വതന്ത്രരുടെ താൽക്കാലിക പിന്തുണയിലാണ് ബിജെപിയുടെ ജനവിരുദ്ധ ഭരണം തുടരുന്നത്. കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിച്ചെടുക്കാൻ എൽഡിഎഫ് ഉദ്ദേശിക്കുന്നില്ല. ജനഹിതവും ജനാധിപത്യ മര്യാദകളും ഉയർത്തിപ്പിടിച്ച്‌ കൃത്യമായ സമയത്ത് ജനാധിപത്യമാർഗത്തിലൂടെ എൽഡിഎഫ് ഭരണം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home