Deshabhimani

മെഡിസെപ്‌ തുക പിരിക്കുന്ന നടപടി അവസാനിപ്പിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2026, 02:38 AM | 1 min read

തിരുവനന്തപുരം

ഇസിഎച്ച്‌എസ്‌ ആരോഗ്യ ഇൻഷുറൻസ്‌ ഉള്ളവരിൽനിന്ന്‌ മെഡിസെപ്‌ തുക പിരിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന്‌ കേരള സ്റ്റേറ്റ്‌ എയ്‌ഡ്‌ സർവീസസ്‌ ലീഗ്‌ മഹിളാ വിങ്‌. ആശ്രിത പെൻഷൻ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, ഇസിഎച്ച്‌എസിലെ എംപാനൽഡ്‌ ആശുപത്രികളിലെ വാർഡ്‌ സംവിധാനം നിർത്തലാക്കുക, ഉന്നതവിദ്യാഭ്യാസത്തിന്‌ ആശ്രിതർക്കുള്ള സംവരണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന്‌ മരിച്ചവരുടെയും വിമുക്തഭടന്മാരുടെയും ആശ്രിതരെ ഉൾക്കൊള്ളിച്ച്‌ തിങ്കളാഴ്‌ച മഹിളാ കൺവൻഷൻ നടത്തും. രാവിലെ 9.30ന്‌ പാളയം എൽഎംഎസ്‌ വിമൻസ്‌ സെന്റർ ഓഡിറ്റോറിയത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്‌ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ്‌ ലളിത എം നായർ‍, ജനറൽ സെക്രട്ടറി തുളസി ശങ്കർ, ട്രഷറർ ആർ ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home