അന്താരാഷ്ട്ര പ്രക്ഷോഭദിനം ആചരിച്ചു

വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസിന്റെ വാർഷികദിനത്തിൽ കപ്പൽശാലയിൽ സംഘടിപ്പിച്ച സംഗമം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസിന്റെ 81–-ാം വാർഷികദിനത്തിൽ അന്താരാഷ്ട്ര പ്രക്ഷോഭദിനാചരണത്തിന്റെ ഭാഗമായി തൊഴിലാളിസംഗമങ്ങൾ സംഘടിപ്പിച്ചു. അമ്പലമുകൾ വ്യവസായ മേഖലയിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം എം ജി അജി അധ്യക്ഷനായി. സി കെ മണിശങ്കർ, എൻ കെ ജോർജ്, എം വൈ കുരിയാച്ചൻ, ടി എസ് ഷാജി, പി സുമേഷ് എന്നിവർ സംസാരിച്ചു. കപ്പൽശാല സന്നിധി ഗേറ്റിൽ തൊഴിലാളിസംഗമം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്‌തു. വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് ഒ ഡി ആൽബർട്ട് അധ്യക്ഷനായി. വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി എ വിനീഷ് പതാക ഉയർത്തി. യൂണിയൻ ട്രഷറർ സുഭാഷ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി കെ ജെ ജുനൈസ് എന്നിവര്‍ സംസാരിച്ചു.
അന്പലമുകളിൽ ടാങ്കർലോറി വർക്കേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച പ്രക്ഷോഭദിനാചരണം സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി ബി ഹരികുമാർ സംസാരിച്ചു.






0 comments