രാജഗിരി ‘ഫാബുല’
കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് കലാമത്സരജേതാക്കളായി

രാജഗിരി ഹയർ സെക്കൻഡറി സ്കൂളിലെ ‘ഫാബുല' കലാമത്സരത്തിലെ ജേതാക്കളായ കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്കൂൾ ടീം മുഖ്യാതിഥികൾക്കൊപ്പം
കളമശേരി
രാജഗിരി ഹയർ സെക്കൻഡറി സ്കൂളിലെ ‘ഫാബുല’ കലാമത്സരങ്ങളിൽ, കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. കളമശേരി രാജഗിരി പബ്ലിക് സ്കൂൾ റണ്ണറപ്പായി.
മത്സരവിജയികൾക്ക് മാനേജർ ഫാ. പൗലോസ് കിടങ്ങൻ സമ്മാനങ്ങൾ നൽകി.
യുകെജി വിദ്യാർഥികൾക്കായി നടന്ന നിനോസ് ടാലന്റോസ് മത്സരങ്ങളിൽ, കൂനമ്മാവ് ചാവറ ദർശൻ കിന്റർഗാർട്ടൻ, ഹാപ്പി ഫീറ്റ് വരാപ്പുഴ എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിനർഹരായി. ഫാ. ടോമി കൊച്ചെലഞ്ഞിക്കൽ, ഫാ. ജോസി വടക്കേയക്കയിൽ, കോ–ഓർഡിനേറ്റർമാരായ കെ എ ജോസ്, ജെം ജോസ്, ജ്യോതിപ്രഭ തുടങ്ങിയവർ സംസാരിച്ചു.









0 comments