എം എ ബേബിയുടെ അറസ്റ്റിൽ പ്രതിഷേധം

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ അറസ്റ്റ് ചെയ്തതിനെതിരെ സിപിഐ എം കുമാരനല്ലൂരിൽ സംഘടിപ്പിച്ച പ്രതിഷേധം ഏരിയ കമ്മിറ്റിയംഗം വി ആർ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
ഏറ്റുമാനൂർ
ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഏറ്റുമാനൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം സെക്രട്ടറി എം ഡി വർക്കി ഉദ്ഘാടനംചെയ്തു. എ ഡി മനോഹരൻ അധ്യക്ഷനായി. നീണ്ടൂരിൽ ലോക്കൽ സെക്രട്ടറി കെ ആർ സനൽ ഉദ്ഘാടനംചെയ്തു. കുമാരനല്ലൂരിൽ ഏരിയ കമ്മിറ്റിയംഗം വി ആർ പ്രസാദ് ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറിമാരായ കെ കെ ശ്രീമോൻ, എം യു തോമസ് എന്നിവർ സംസാരിച്ചു. അതിരമ്പുഴയിൽ ഏരിയ കമ്മിറ്റിയംഗം പി എൻ സാബു ഉദ്ഘാടനംചെയ്തു. ബിജു നാരായണൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം രതീഷ് രത്നാകരൻ, ലോക്കൽ സെക്രട്ടറി കെ ആർ ജിമോൻ എന്നിവർ സംസാരിച്ചു. ആർപ്പൂക്കരയിൽ ഏരിയ കമ്മിറ്റിയംഗം കെ കെ ഹരിക്കുട്ടൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി ടി എം ഷിബുകുമാർ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം സേതുലക്ഷ്മി സംസാരിച്ചു.









0 comments