മരം കടപുഴകി വീണ് വീട് തകർന്നു

പുത്തൂർ
പൊന്നൂക്കരയിൽ മരം കടപുഴകി വീണ് വീട് തകർന്നു. പൊന്നൂക്കര സ്കൂളിന് സമീപം റോഡിൽ നിന്നിരുന്ന കൂറ്റൻ മരമാണ് ഓട് മേഞ്ഞ വീടിന് മുകളിലേക്ക് വീണത്. ശനി വൈകിട്ടാണ് സംഭവം. അഞ്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ പൊന്നൂക്കര സ്വദേശി സുരേഷ് ഫർണിച്ചർ പണി നടത്തുകയാണ്. സംഭവസമയത്ത് കടയിൽ ആളിലാത്തതിനാൽ ആളപായം ഒഴിവായി. വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.










0 comments