ad
Deshabhimani

യുവതി തൂങ്ങിമരിച്ച സംഭവം: 
ഒളിവിലായ ഭർത്താവ് പിടിയിൽ

സജു

സജു

വെബ് ഡെസ്ക്

Published on Aug 01, 2025, 01:00 AM | 1 min read

മാള

ഭർതൃപീഡനത്തെത്തുടർന്ന്​ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവ്​ പിടിയിൽ. മാള പുത്തൻചിറ വില്ലേജിൽ വെള്ളൂർ കൈമപ്പറമ്പിൽ വീട്ടിൽ സജു (42) നെയാണ് തൃശൂർ റൂറൽ പൊലീസ് പുത്തൻചിറയിലെ വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തത്. ഭർതൃ പീഡനം മൂലം 2016ൽ സജുവിന്റെ ഭാര്യ സുമയെ (29) വെള്ളൂരിലുള്ള ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവശേഷം ഇയാൾ ഒളിവിലായിരുന്നു. സജുവിനെതിരെ സ്ത്രീ പീഡനത്തിനും സ്ത്രീ പീഡന മരണത്തിനും മാള പൊലിസ് കേസെടുത്തിരുന്നു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മാള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്​. പ്രതിയെ റിമാൻഡ്​ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home