ദുരന്തത്തെ ചവിട്ടി നിർത്തി; യാത്രക്കാർക്ക് രക്ഷകനായി ഡ്രൈവർ

ഡ്രൈവർ ബൈജു ആശുപത്രിയിൽ
കൊടുങ്ങല്ലൂർ
ഡ്രൈവറുടെ സമയോചിത ഇടപെടൽ നിരവധി ബസ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂർക്ക് പോയിരുന്ന എം എസ് മേനോൻ ബസിലെ ഡ്രൈവറുടെ ഇടപെടലിലാണ് നിരവധി ജീവൻ രക്ഷിക്കാനായത്. ബസ് ഓടിക്കൊണ്ടിരിക്കെയാണ് ഡ്രൈവർ കോണത്ത്കുന്ന് കണ്ടേക്കാട്ടിൽ ബൈജു (51) വിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ചാപ്പാറയിൽ ബസ് നിർത്തി യാത്രക്കാരോട് പെട്ടെന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഉടൻ സ്റ്റിയറിങ്ങിലേക്ക് ബോധം കെട്ടു വീഴുകയായിരുന്നു. അപ്പോഴേയ്ക്കും യാത്രക്കാർ എല്ലാവരും ഇറങ്ങിക്കഴിഞ്ഞിരുന്നു. ഉടൻ കണ്ടക്ടറും നാട്ടുകാരും ബൈജുവിനെ ആശുപത്രിയിൽ എത്തിച്ചു. ബൈജു സുഖംപ്രാപിച്ചു വരുന്നു. ഡ്രൈവറുടെ സന്ദർഭോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയതെന്ന് യാത്രക്കാർ പറഞ്ഞു.










0 comments