ദേശാഭിമാനി പത്രപ്രചാരണം
മാധ്യമസെമിനാർ ഇന്ന് 4 ഏരിയകളിൽ

കൊച്ചി
ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ ഞായറാഴ്‌ച നാല് മാധ്യമസെമിനാറുകൾ നടക്കും. ഹിന്ദുത്വ കോർപറേറ്റ് അജൻഡയും മാധ്യമപ്രതിരോധവും എന്ന വിഷയത്തിൽ വൈപ്പിൻ, പള്ളുരുത്തി, മൂവാറ്റുപുഴ ഏരിയകളിലും പുരോഗമന കേരളവും ദേശാഭിമാനിയും എന്ന വിഷയത്തിൽ കവളങ്ങാട് ഏരിയയിലും വൈകിട്ട് അഞ്ചിനാണ് സെമിനാർ.
സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ സി എൻ മോഹനൻ നായരന്പലം മംഗല്യ ഓഡിറ്റോറിയത്തിലും പി കെ ബിജു കുമ്പളങ്ങിവഴി പിഎംഎസ്‌സി ബാങ്ക് ഹാളിലും എം വി ജയരാജൻ മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിലും ജില്ലാ സെക്രട്ടറി എസ് സതീഷ് നെല്ലിമറ്റത്ത് കവളങ്ങാട് സഹകരണ ബാങ്ക് ഹാളിലും സെമിനാർ ഉദ്‌ഘാടനംചെയ്യും.










0 comments