താക്കീതായി അധ്യാപകരുടെ ജില്ലാ മാര്‍ച്ച്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്‌ടിഎ) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ അധ്യാപകര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച്
മലപ്പുറം
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്‌ടിഎ) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ അധ്യാപകര്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. മലപ്പുറം–പെരിന്തല്‍മണ്ണ റോഡിലെ കലക്ടറുടെ വസതിക്ക് സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ മൂവായിരത്തോളം അധ്യാപകര്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ കെ പ്രേംകുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് ഇ എസ് അജിത് ലൂക്ക് അധ്യക്ഷനായി. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം–2020 തള്ളിക്കളയുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചത് ഉടന്‍ നടപ്പാക്കുക, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. കെഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുണ്‍കുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സി ഷക്കീല, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷൈജി ടി മാത്യു, കെ വീരാപ്പു, ആര്‍ പി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സരിത സ്വാഗതവും ട്രഷറര്‍ ടി രത്നാകരന്‍ നന്ദിയും പറഞ്ഞു.









0 comments