സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ് തുടങ്ങി

സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് മതിലകത്ത് കെ കെ വത്സരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ
സംസ്ഥാന സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ കോസ്മോസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് മതിലകത്ത് തുടക്കമായി. മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കെ കെ വത്സരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മതിലകം സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ, കാതിക്കോട് അൽ അഖ്സ പബ്ലിക് സ്കൂൾ, കാതിക്കോട് ജവഹർ ലൈബ്രറി ഇമാമു നഗർ, പുന്നക്കബസാർ സാംസ്കാരിക കേന്ദ്രം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിച്ച് 28 പുരുഷ-വനിതാ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. വനിതാ വിഭാഗത്തിലെ വിജയികൾക്ക് ഏറാട്ടുപറമ്പിൽ മെഹബൂബ് മെമ്മോറിയൽ ട്രോഫിയും പുരുഷ വിഭാഗത്തിലെ വിജയികൾക്ക് വാടയിൽ ജോസഫ് മാസ്റ്റർ ആൻഡ് ത്രേസ്യ ടീച്ചർ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും. 21ന് സമാപിക്കുന്ന മത്സരത്തിലെ വിജയികൾക്ക് മതിലകം പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ സമ്മാനങ്ങൾ വിതരണം ചെയ്യും.









0 comments