ad
Deshabhimani

നിർത്തിയിട്ട കാറിന് തീപിടിച്ചു; 
പൂർണമായി കത്തിനശിച്ചു

ആളൂർ കൊമ്പൊടിഞ്ഞാമാക്കലിൽ കാറിലെ തീ അഗ്നിരക്ഷാസേന 
അണയ്ക്കുന്നു

ആളൂർ കൊമ്പൊടിഞ്ഞാമാക്കലിൽ കാറിലെ തീ അഗ്നിരക്ഷാസേന 
അണയ്ക്കുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 12:15 AM | 1 min read

ആളൂർ

കൊമ്പൊടിഞ്ഞാമാക്കലിൽ കാനറ ബാങ്കിന് സമീപം കാർ പൂർണമായും കത്തിനശിച്ചു. ശനിയാഴ്ച പകൽ 11.30ഓടെയാണ് സംഭവം. കൊറ്റനെല്ലൂരിൽനിന്ന് എറണാകുളത്തേക്ക് പച്ചക്കറികളുമായി പോകുകയായിരുന്ന ടാറ്റ വെഞ്ചർ കാറിനാണ് തീപിടിച്ചത്. ചാലക്കുടി മേലൂർ സ്വദേശികളായ പെരേപ്പാടൻ സുനീഷും പള്ളത്തറ ബൈജുവുമാണ് കാറിലുണ്ടായിരുന്നത്. എടിഎം കൗണ്ടറിൽ കയറുന്നതിനായി വാഹനം നിർത്തിയ സമയത്താണ് കാറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇരുവരും ഉടൻ വാഹനത്തിൽനിന്ന് പുറത്തിറങ്ങി. വാഹനത്തിലുണ്ടായിരുന്ന പച്ചക്കറികളും പുറത്തേക്ക് മാറ്റി. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളൂർ പൊലീസും മാള, ചാലക്കുടി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ​ ​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home