ഏഴ് ആവശ്യങ്ങൾ യുഎസ് അംഗീകരിച്ചാൽ ചർച്ചയ്ക്ക് തയ്യാറാകും; ഖത്തർ മുഖാന്തരം നിർദേശം കൈമാറി ഇറാൻ

തെഹ്റാൻ : രാജ്യത്തിന്റെ ഏഴ് ആവശ്യങ്ങൾ യുഎസ് അംഗീകരിച്ചാൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറാവുകയുള്ളൂവെന്ന് ഖത്തർ മുഖാന്തരം നിർദേശം കൈമാറി ഇറാൻ. അതേസമയം, ഇറാൻ മുന്നോട്ടുവെച്ച ഏഴ് ഉപാധികൾ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ യുഎസ് പരിശോധിക്കുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ - ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ.
നയതന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യുഎസിന് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ചതായി റഷ്യൻ സന്ദർശന വേളയിൽ ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്സിൻ റെസായി പറഞ്ഞിരുന്നു. നിബന്ധനകൾ യുഎസ് പാലിക്കാത്തിടത്തോളം കാലം യുദ്ധം അവസാനിക്കുകയോ ഹോർമുസ് തുറക്കുകയോ ചെയ്യില്ലെന്നും റെസായി പറഞ്ഞു.









0 comments