Deshabhimani

മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള 12 സര്‍വീസുകൾ നവി മുംബൈയിലേക്ക്: ഗൾഫ് സര്‍വീസുകളിലും മാറ്റം വരും

mumbai
വെബ് ഡെസ്ക്

Published on Nov 06, 2026, 11:04 AM | 1 min read

മുംബൈ: നിർമാണ പ്രവര്‍ത്തനങ്ങൾ നടക്കുന്നതിനാൽ മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിൽ നിന്നും സര്‍വ്വീസ് നടത്തുന്ന 12 വിമാന കമ്പനികളുടെ സര്‍വീസുകൾ നവി മുംബൈയിലേക്ക് മാറ്റുന്നു. സമ്മര്‍ ഷെഡ്യൂളിലായിരിക്കും മാറ്റം. നിലവിൽ ഷെഡ്യൂൾ ചെയ്ത് കഴിഞ്ഞ സര്‍വീസുകളെ ഇത് ബാധിക്കില്ലെന്ന് അറിയിപ്പിൽ പറയുന്നു.


വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന 50 അന്താരാഷ്ട്ര എയർലൈനുകളിൽ 38 എണ്ണത്തിന് ഛത്രപതിയിൽ യിൽ തന്നെ സ്ലോട്ടുകൾ അനുവദിച്ചിട്ടുണ്ട്. ദിവസവും 16 സർവീസുകൾ നടത്തുന്ന ബാക്കി 12 എയർലൈൻ കമ്പനികൾക്കാണ് സ്ലോട്ട് ലഭിക്കാത്തത്. ഇവർ ഇനി നവി മുംബൈ അന്താരാഷ്ട്ര് വിമാനത്താവളത്തിൽ നിന്നാവും സർവീസ് നടത്തുക. 14 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുറപ്പെടുന്ന യാത്രക്കാരെ ഇത് ബാധിക്കും. മാര്‍ച്ചിൽ തുടങ്ങുന്ന ഷെഡ്യൂളുകളിലാവും മാറ്റം.


1964-ൽ പ്രവർത്തനം ആരംഭിച്ച ഛത്രപതി വിമാനത്താവളത്തിന്റെ ടെർമിനലിന്റെ ഘടനാപരമായ സുരക്ഷ മുൻനിർത്തി 2024-ൽ ഐഐടി ബോംബെ പഠനം നടത്തിയിരുന്നു. ടെര്‍മിനൽ കെട്ടിടത്തിന്റെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. അടുത്ത വര്‍ഷത്തോടെ പൂര്‍ണമായും പൊളിച്ചു മാറ്റി പണിയാനാണ് ഒരുക്കം.


രണ്ട് വിമാനത്താവളങ്ങളും തമ്മിൽ 40 കിലോ മീറ്റര്‍ വരെ ദൂരമുണ്ട്. ട്രാഫിക് നിലയനുസരിച്ച് ചിലപ്പോൾ ഒരു മണിക്കൂര്‍ വരെ യാത്ര ആവശ്യമാവാം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home