ആഗോള വിപണികൾ സമ്മർദത്തിൽ; സെൻസെക്സും നിഫ്റ്റിയും നേരിയ മുന്നേറ്റത്തിൽ

മുംബൈ : ആഗോള ഓഹരി വിപണികളിലെല്ലാം വൻ വില്പന സമ്മർദത്തിലാണെങ്കിലും വിപണിയുടെ അവസാന ദിവസമായ വെള്ളിയാഴ്ച ആഭ്യന്തര ഓഹരി സൂചികകൾ നേരിയ നേട്ടത്തിലാണ്. യുഎസിൽ ടെക്നോളജി ഓഹരികളാണ് നഷ്ടത്തിലേക്ക് പോയത്. ഏഷ്യൻ വിപണികളും ഇന്ന് സമ്മർദത്തിലാണ്.
നിഫ്റ്റി 50 സൂചി 1.60 പോയിന്റ് അഥവാ 0.01 ശതമാനം ഉയർന്ന് 24,538.20 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചപ്പോൾ, ബിഎസ്ഇ സെൻസെക്സ് 103.65 പോയിന്റ് അഥവാ 0.13 ശതമാനം ഉയർന്ന് 79,413.66 എന്ന നിലയിലെത്തി.
സെൻസെക്സിൽ എം&എം, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാർതി എയർടെൽ എന്നീ ഓഹരികളാണ് ഇന്ന് മികവ് പുലർത്തുന്നത്. നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, എം&എം, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളാണ് മുന്നിൽ. സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടത്തിൽ തുടരുന്നത് ഇൻഡസ് ഇൻഡ് ബാങ്കും (-2.80%), നിഫ്റ്റിയിൽ ശ്രീറാം ഫിനാൻസും (-2.85%) ആണ്.
നവംബർ 5 ന് മാത്രം വിദേശ നിക്ഷേപകർ 14,975 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അഞ്ച് ദിവസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ നിക്ഷേപമാണിത്. ആഭ്യന്തര സ്ഥാപന നിക്ഷേപകർ 10,444 കോടി രൂപ പിൻവലിച്ചു.
നാല് ദിവസത്തെ കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില ഇന്ന് കുറഞ്ഞു. പവന് 1,05,200 രൂപയിലും, ഗ്രാമിന് 13,150 രൂപയിലുമാണ് ഇന്ന് സ്വർണം വ്യാപാരം തുടരുന്നത്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ബാരലിന് 1.57 ഡോളർ അഥവാ 1.6 ശതമാനം ഉയർന്ന് 99.86 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) വില 1.10 ഡോളർ അഥവാ 1.2 ശതമാനം വർധിച്ച് 91.62 ഡോളറിലുമെത്തി.








0 comments