ജിഎൻഎയിൽ നിന്ന് എൽഡിഎഫ് സർക്കാർ വൈദ്യുതി വാങ്ങിയിട്ടില്ല: പിണറായി വിജയൻ

തിരുവനന്തപുരം: ജനറൽ നെറ്റ്‍വർക് ആക്സസിൽ (ജിഎൻഎ) നിന്ന് എൽഡിഎഫ് സർക്കാർ വൈദ്യുതി വാങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റെഗുലേറ്ററി കമീഷന്റെ അനുമതി ഇല്ലാതെ ഒരു യൂണിറ്റ് വൈദ്യുതി പോലും എൽഡിഎഫ് വാങ്ങിയിട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെും പവർ സാപ്പിങ്ങിന്റെ സർവീസ് ചാർജിന്റെ വിലയും സർവീസ് ചാർജും വൈദ്യുതി വാങ്ങുന്നതിലെ വിലയും തമ്മിലുള്ള വ്യത്യാസം അറിയാത്ത അളാണോ കേരള മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു.
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്വേഷണം നേരിടുന്ന സ്ഥാപനമാണ് ജിഎൻഎ. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ രഹസ്യ വിവരങ്ങൾ ചോർത്തി ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ചിന്റെ (ഐഇഎക്‌സ്) ഓഹരിയിൽ കൃത്രിമംകാട്ടി കൊള്ളലാഭം ഉണ്ടാക്കിയെന്ന ഇൻസൈഡർ ട്രേഡിങ് കേസിലാണ് ഉൾപ്പെട്ടത്. സെബി അന്വേഷണം നേരിടുന്ന ഈ സ്ഥാപനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി ഇത്രയും താൽപര്യം കാണിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.









0 comments