Deshabhimani

തൃശൂർ കാട്ടൂരിൽ വൻ സ്പിരിറ്റ് ശേഖരം പിടികൂടി

Spirit Seized
വെബ് ഡെസ്ക്

Published on Nov 06, 2026, 12:47 PM | 1 min read

ഇരിങ്ങാലക്കുട: കാട്ടൂരിൽ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് സംഘം പിടികൂടി. തൃശൂർ എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. കാട്ടൂർ ശ്രീകാളിശ്വരി ഉന്നതിയ്ക്ക് സമീപമുള്ള വാടക വീട്ടിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. 92 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 3200 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്.


ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മഹേഷ് കുമാർ, എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ സി ഡി കലാദാസ്, ബാബു, അസിസ്റ്റൻ്റ് ഇൻസ്പെക്ടർമാരായ കെ വി ജീസ് മോൻ, വി എം ജബ്ബാർ, പി വി ബെന്നി, കെ എൻ സുരേഷ്, എം ആർ നെൽസൻ, ഫാബിൻ പൗലോസ്, സന്തോഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർ അനീഷ് മുഹമ്മദ്, സിവിൽ എക്സൈസ് ഡ്രൈവർമാരായ ഷാജു, സുധീർ എന്നിവർ ചേർന്ന സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. വ്യാഴം രാത്രി ആരംഭിച്ച പരിശോധന വെള്ളി പുലർച്ചയാണ് പൂർത്തിയായത്‌. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home