Deshabhimani

ബാർ വിവാദത്തിൽ മുഖം രക്ഷിക്കാൻ എക്സൈസ് കമീഷണറെ മാറ്റി

Seeram Sambashiva Rao

സീറാം സാംബശിവ റാവു| Photo: Social Media

വെബ് ഡെസ്ക്

Published on Nov 06, 2026, 01:06 PM | 1 min read

തിരുവനന്തപുരം : ബാറുകൾ അനുവദിച്ചതടക്കം എക്‌സൈസ്‌ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ നിരന്തരം പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ മുഖം രക്ഷിക്കാൻ എക്‌സൈസ് കമീഷണറെ മാറ്റി. എക്‌സൈസ് കമീഷണർ സീറാം സാംബശിവ റാവുവിനാണ് സ്ഥാന ചലനം ഉണ്ടായത്.


പ്രത്യേക ഉത്തരവ്‌ പ്രകാരം സീറാം സാംബശിവ റാവുവിനെ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ചുമതലയിലേക്കാണ്‌ മാറ്റിയത്‌. അഡീഷണൽ എക്സൈസ് കമ്മിഷണർ (എൻഫോഴ്‌സ്‌മെന്റ്) എക്സൈസ് കമ്മിഷണറുടെ താൽക്കാലിക ചുമതല വഹിക്കും.


മൂന്ന്‌ ബാറുകൾക്ക്‌ അനുമതി നൽകിയതും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് ബാറുകൾക്ക്‌ ലൈസൻസ് നൽകിയതും വിവാദമായിരുന്നു. എക്‌സൈസ്‌ മന്ത്രി ഇക്കാര്യങ്ങൾ അറിഞ്ഞില്ലെന്ന്‌ പറഞ്ഞ്‌ രംഗത്തുവന്നു. വകുപ്പിൽ മുഖ്യമന്ത്രി നേരിട്ട്‌ ഇടപെടുന്നതായി നേരത്തേ പരാതിയുണ്ടായിരുന്നു.


വിവാദം കടുത്ത്‌ സർക്കാർ പ്രതിസന്ധിയിലായപ്പോൾ, എൽഡിഎഫ്‌ കാലത്തെ ഉത്തരവ്‌ പ്രകാരമാണ്‌ ഉദ്യോഗസ്ഥതലത്തിൽ ബാറുകൾക്ക്‌ അനുമതി നൽകുന്നതെന്നു പറഞ്ഞ്‌ തടിതപ്പാൻ മന്ത്രി ലിജു ശ്രമിച്ചു.എന്നാൽ, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്‌ ഇ‍ൗ ഉത്തരവെന്ന വസ്‌തുത മുൻ എക്‌സൈസ്‌ മന്ത്രി എം ബി രാജേഷ്‌ അടക്കമുള്ളവർ തെളിവുസഹിതം പുറത്തുകൊണ്ടുവന്നു. ഇ‍ൗ സാഹചര്യത്തിലാണ്‌ വകുപ്പ്‌ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി മുഖം രക്ഷിക്കാനുള്ള ശ്രമം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home