കെഎസ്‌ആർടിസി വാടകയ്ക്ക് എടുത്ത ബസ് ആദ്യ ദിവസം കട്ടപ്പുറത്ത്

തിരുവനന്തപുരം: കെഎസ്ആർടിസി വൈറ്റ് ലീസ് വ്യവസ്ഥയിൽ എടുത്ത ബസ് ആദ്യം ദിവസം കട്ടപ്പുറത്തു കയറി. ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കുമെന്ന പ്രഖ്യാപനത്തിൽ കൊണ്ടുവന്നതായിരുന്നു ബസ്. എന്നാൽ പതിവു പോലെ തന്നെ ബസ് കട്ടപ്പുറത്തു കയറിയതോടെ യാത്രക്കാരും നിരാശരായി. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി സി പി ജോൺ ആണ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ബസുകളുടെ ഫ്ലാഗ് ഓഫ് നടത്തിയത്.
പദ്ധതിക്കായി രണ്ട് എസി ബസുകളും മൂന്ന് നോൺ എസി ബസുകളുമാണ് ഒരുക്കിയിരുന്നത്. ഇവ ഉപയോഗിച്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് പാലക്കാട്ടേക്ക് രണ്ടും അമൃതയിലേക്ക് ഒന്നുമായി മൂന്ന് പുതിയ സർവീസുകളാണ് ആരംഭിച്ചത്. പുതിയ ബസുകൾ നിരത്തിലിറക്കുന്നതിലൂടെ പൊതുഗതാഗത മേഖലയിലെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ഈ സംവിധാനം കെഎസ്ആർടിസി മുൻപ് പരീക്ഷിച്ചിരുന്നുവെങ്കിലും നഷ്ടം കാരണം ഉപേക്ഷിച്ചിരുന്നു.








0 comments