ആത്മഹത്യ ചെയ്ത ഭാര്യയുടെ മൃതദേഹം കഷ്ണങ്ങളാക്കി വെട്ടിനുറുക്കി; യുഎസിൽ ഇന്ത്യൻ വംശജന്‍ അറസ്റ്റില്‍

വാഷിങ്ടൺ : യുഎസിൽ ആത്മഹത്യ ചെയ്ത ഭാര്യയുടെ മൃതദേഹം കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഭർത്താവ്. അമേരിക്കയിലെ വിർജീനിയ കോടതിയിലാണ് ഇന്ത്യൻ വംശജനായ നരേഷ് ഭട്ടിന്റെ തുറന്നുപറച്ചിൽ.
ഗുളിക കഴിച്ച് മരിച്ചുകിടന്ന ഭാര്യയെ കണ്ട് പേടിച്ചിട്ടാണ് താൻ മൃതദേഹം കഷ്ണങ്ങളാക്കിയതെന്ന് ഭർത്താവ് കോടതിയിൽ പറഞ്ഞു. ഗുളികകളും വിശാംശമുള്ള കീടനാശിനിയും കഴിച്ച് കട്ടിലിനരികിൽ ഛർദ്ദിച്ച നിലയിലാണ് ഭാര്യ മംത കഫ്‌ലെയെ കണ്ടതെന്നും ഭാര്യ ആത്മഹത്യ ചെയ്തതാണെന്നും നരേഷ് ഭട്ട് പറഞ്ഞു.
2024 ലാണ് കേസിനാസ്പദമായ സംഭവം. 28 കാരിയായ ഭാര്യയെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. 2024 ജൂലൈ 29 ന് വീഡിയോ കോളിലാണ് മംതയെ അവസാനമായി കണ്ടത്. എന്നാൽ താൻ കുറ്റക്കാരനല്ലെന്ന് ഭട്ട് കോടതിയിൽ വാദിച്ചു. ഭാര്യയ്ക്ക് സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെന്നും, ശേഷമാണ് മൃതദേഹം മുറിക്കാൻ വാൾ ഉപയോഗിച്ചതെന്നും ഇയാൾ പറഞ്ഞു. ഇതിനുശേഷം സ്വന്തം ജീവനൊടുക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നതായി ഭട്ട് പറഞ്ഞു.
ഭാര്യയെ ബോധരഹിതയായി കണ്ടപ്പോൾ എന്തുകൊണ്ട് എമർജൻസി നമ്പർ വിളിച്ചില്ല എന്ന ചോദ്യത്തിന് താൻ ഭയന്നുപോയി എന്നാണ് നരേഷ് മറുപടി പറഞ്ഞത്. കൊലപാതകം, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, മൃതദേഹം ഒളിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഭട്ടിനെതിരെ ചുമത്തിയിരിക്കുന്നത്.








0 comments