Deshabhimani

മുഴങ്ങും തൊഴിലാളിശബ്ദം; സിഐടിയു സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും

CITU.jpg
വെബ് ഡെസ്ക്

Published on Nov 06, 2026, 02:45 PM | 1 min read

കോട്ടയം: 47 വർഷങ്ങൾക്ക് ശേഷം കോട്ടയം ജില്ലയിലെത്തുന്ന തൊഴിലാളികളുടെ കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതി സിഐടിയു സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിവിധ സ്‌മൃതിമണ്ഡപങ്ങളിൽ നിന്നുള്ള ജാഥകൾ വൈകിട്ട് അഞ്ചിന് തിരുനക്കര മൈതാനത്തെത്തും.


പതാക, കൊടിമര, കപ്പി–കയർ ജാഥകളും ഇന്ന് തിരുനക്കരയിൽ സംഗമിക്കും. പ്രതിനിധി സമ്മേളനം നാളെ രാവിലെ 10 ന് ദേശീയ വൈസ്‌ പ്രസിഡന്റ്‌ തപൻ സെൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും.


സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ അധ്യക്ഷനാകും. ദേശീയപ്രസിഡന്റ്‌ സുധീപ്‌ ദത്ത, ദേശീയസെക്രട്ടറി എ ആർ സിന്ധു, തമിഴ്‌നാട്‌ സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ കണ്ണൻ എന്നിവർ പങ്കെടുക്കും. എട്ടിനും ഒമ്പതിനും പ്രതിനിധി സമ്മേളനം നടക്കും.


627 പ്രതിനിധികൾ പങ്കെടുക്കും. ഒൻപതിന് വൈകിട്ട്‌ നാലിന്‌ വി എസ്‌ അച്യുതാനന്ദൻ നഗറിൽ(നാഗന്പടം മൈതാനം) നടക്കുന്ന റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും.


പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ, തൊഴിൽമേഖലയിൽ മാറ്റങ്ങൾ, വനിതാ - യുവജന തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്നിവ സമ്മേളനം ചർച്ചചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home