Deshabhimani

അണ്ടർ-19 ഏഷ്യാകപ്പ്: നേപ്പാളിനെതിരെ ഇന്ത്യക്ക് 10 വിക്കറ്റ് ജയം

sewag
വെബ് ഡെസ്ക്

Published on Nov 06, 2026, 03:31 PM | 1 min read

അൽ അമറാത്ത്: അണ്ടർ-19 ഏഷ്യാകപ്പിൽ നേപ്പാളിനെതിരെ ഇന്ത്യക്ക് 10 വിക്കറ്റ് ജയം. ഗ്രൂപ്പ് എയിലെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 42.3 ഓവറിൽ 128 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 19.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു.


നേപ്പാളിനായി ദർശ് സോനാർ 43 റൺസും ആശിഷ് ലുഹാർ 29 റൺസും നേടി. ഇന്ത്യക്കായി ഇഷാൻ സൂദും അർജുൻ രാജ്പുതും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. യാഷ്‌വീർ ഗൗഡ് രണ്ട് വിക്കറ്റും സ്വന്തമാക്കി.


മറുപടി ബാറ്റിങ്ങിൽ ആര്യവീർ സെഹ്‌വാഗ് 52 പന്തിൽ 70 റൺസുമായി പുറത്താകാതെ നിന്നു. ഏഴ് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ലക്ഷ്യ റൈചന്ദാനി 63 പന്തിൽ 53 റൺസുമായി പുറത്താകാതെ നിന്നു.


19.1 ഓവറിൽ ലക്ഷ്യം മറികടന്ന ഇന്ത്യ 185 പന്തുകൾ ബാക്കിനിൽക്കെയാണ് വിജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ സൂദ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home