Deshabhimani

അലിഗഡ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ചരിത്രവിജയം

Aligarh.jpg

മുഹമ്മദ് മുഹ്‌സിൻ (ഇടത്), അനം റിയാസ് (വലത്)

വെബ് ഡെസ്ക്

Published on Nov 06, 2026, 03:58 PM | 1 min read

അലിഗഡ്: അലിഗഡ് മുസ്ലിം സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്രവിജയം. യൂണിവേഴ്സിറ്റി യൂണിയനിലും വിമൻസ് കോളേജിലുമായി നടന്ന തെരഞ്ഞെടുപ്പുകളിൽ ചരിത്രത്തിലാദ്യമായി രണ്ട് സീറ്റിൽ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു.


യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവിലേക്ക് മലയാളി കൂടിയായ മുഹമ്മദ് മുഹ്‌സിനും വിമൻസ് യൂണിയനിലേക്ക് അനം റിയാസുമാണ് മുന്നിലെത്തിയത്. അനം റിയാസ് കോളേജിലെ ഔദ്യോഗിക സമിതി അംഗമായാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് മുഹ്‌സിൻ സൈക്കോളജി വിഭാഗത്തിലെ റിസർച്ച് സ്കോളറാണ്.


എട്ട് വർഷങ്ങൾക്ക് ശേഷമാണ് അലിഗഡിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം അടിച്ചമർത്താൻ കടുത്ത നടപടികളാണ് പൊലീസും കേന്ദ്രസർക്കാരും സ്വീകരിച്ചത്. അതിനുശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പിലാണ് എസ്എഫ്ഐ ചരിത്രവിജയം നേടിയത്.


തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമരം നടത്തിയിരുന്നു. വിദ്യാർഥികളുടെ 19 ദിവസത്തെ നിരാഹാരസമരത്തിനൊടുവിലാണ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്താനും വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കാനും മാനേജ്‌മന്റ് തീരുമാനിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home