Deshabhimani

അമിതാഭ് ബച്ചന്റെ വസതിക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; പരിശോധന നടത്തി പൊലീസ്

Amitabh Bachchan
വെബ് ഡെസ്ക്

Published on Nov 06, 2026, 04:27 PM | 1 min read

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ ജൽസയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ഇ-മെയിൽ സന്ദേശം. വെള്ളിയാഴ്ച ലഭിച്ച ഭീഷണി സന്ദേശത്തെ തുടർന്ന് പൊലീസ് ജൽസയിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.


ബോംബെ ഹൈക്കോടതിക്കും മഹാലക്ഷ്മി റേസ്‌കോഴ്‌സിനും സമാനമായ ഭീഷണി സന്ദേശം ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇ-മെയിലിന്റെ ഉറവിടവും അയച്ചയാളെയും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഒക്ടോബർ 23നും അമിതാഭ് ബച്ചന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുംബൈ മേയർ റിതു താവ്‌ഡെ, ഡെപ്യൂട്ടി മേയർ സഞ്ജയ് ഘാഡി എന്നിവർക്കും അയച്ച സന്ദേശത്തിൽ സ്കൂളിൽ ഗ്രനേഡ് ആക്രമണം നടത്തുമെന്നും ബച്ചന്റെ ജുഹുവിലെ വസതി ലക്ഷ്യമിടുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. നവംബർ 27ന് മഹാലക്ഷ്മി റേസ്‌കോഴ്‌സിൽ ഗായകൻ ദിൽജിത് ദോസാഞ്ജിന്റെ സംഗീത പരിപാടിക്കിടെയും ആക്രമണം നടത്തുമെന്ന് സന്ദേശത്തിൽ ഭീഷണിയുണ്ടായിരുന്നു.


തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിൽ ആരാധകരെ കാണാനെത്തിയ 84കാരനായ അമിതാഭ് ബച്ചൻ ബുള്ളറ്റ് പ്രൂഫ് കവചത്തിന് പിന്നിൽ നിന്നാണ് അഭിവാദ്യം ചെയ്തത്. മകൻ അഭിഷേക് ബച്ചനും സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home