Deshabhimani

ദീപാവലിക്ക് മുമ്പ് ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ഗ്രാപ്-3 നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

delhi polution

ഫോട്ടോ: PTI

വെബ് ഡെസ്ക്

Published on Nov 06, 2026, 05:06 PM | 1 min read

ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ ഗ്രാപ്-3 നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യാഴാഴ്ച ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 382 ആയി ഉയർന്നതോടെയാണ് വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷന്റെ നടപടി. വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിലാണ്.


നിയന്ത്രണങ്ങളുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾക്കും പൊളിച്ചുനീക്കൽ ജോലികൾക്കും നിരോധനം ഏർപ്പെടുത്തി. ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ നാല് ചക്ര വാഹനങ്ങൾക്കും ഡൽഹിയിലും സമീപ എൻസിആർ ജില്ലകളിലും നിയന്ത്രണമുണ്ടാകും. അന്തർസംസ്ഥാന ഡീസൽ ബസുകൾക്കും ഡൽഹിയിൽ പ്രവേശന വിലക്കുണ്ട്.


നിർമാണ സാമഗ്രികളുടെ ഗതാഗതം, കല്ല് ക്രഷറുകൾ, ഖനന പ്രവർത്തനങ്ങൾ എന്നിവയ്ക്കും നിയന്ത്രണമേർപ്പെടുത്തി. അടിയന്തര സേവനങ്ങൾ ഒഴികെയുള്ള ഡീസൽ ജനറേറ്ററുകളുടെ ഉപയോഗവും നിരോധിച്ചു.


വാഹന മലിനീകരണം കുറയ്ക്കാൻ സ്വകാര്യ കമ്പനികളോട് വർക്ക് ഫ്രം ഹോം, ഹൈബ്രിഡ് ജോലി രീതികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളുകൾ അടച്ചിടുകയും ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുകയും ചെയ്യും. ദീപാവലിക്ക് മുന്നോടിയായി മലിനീകരണം നിയന്ത്രിക്കുകയാണ് നടപടിയുടെ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home