ദക്ഷിണാഫ്രിക്കയിൽ തദ്ദേശ സഭാ തെരഞ്ഞെടുപ്പുകളിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് തിരിച്ചടി

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് തിരിച്ചടി. ഇതുവരെയുള്ള ഫലങ്ങളിൽ പാര്‍ടി ഏറെ പിന്നിലാണ്. രാജ്യത്തുടനീളം വോട്ടെണ്ണൽ പുരോഗമിക്കുന്നു. പ്രമുഖ നഗരങ്ങളിൽ എല്ലാം എഎൻസി പിന്നിലാണെന്നാണ് റിപ്പോര്‍ടുകൾ. പ്രാദേശിക മുനിസിപ്പൽ കൗൺസിലുകളിലേക്കും നഗരഭരണ സ്ഥാപനങ്ങളിലേക്കുമാണ് ദക്ഷിണാഫ്രിക്കക്കാർ വോട്ട് രേഖപ്പെടുത്തിയത്.
ദേശീയ തലത്തിൽ 76 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എഎൻസിക്ക് 31 ശതമാനം വോട്ടുകളാണ് നേടാനായത്. 2021 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 45 ശതമാനത്തിലേറെ വോട്ട് നേടിയിരുന്ന പാര്‍ടിയാണ്. 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. സഖ്യ സർക്കാരാണ് ഇപ്പോൾ ഭരണത്തിൽ.
ജോഹന്നാസ്ബർഗ്, ഷ്വാനെ, ഇഥെക്വിനി എന്നീ നിർണായക നഗരങ്ങളിലെല്ലാം എഎൻസി എതിർ പാർട്ടികൾക്ക് പിന്നിലാണ്. മുൻ പ്രസിഡന്റ് സുമയുടെ ഡെമോക്രാറ്റിക് അലയൻസ് മിക്കയിടത്തും മുന്നേറുകയാണ്. തദ്ദേശ സ്ഥാനപങ്ങളിൽ ഭരണ മുന്നണി രൂപീകരിക്കാൻ മറ്റ് പാർട്ടികളുമായുള്ള സഖ്യസാധ്യതകളെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഡിഎ നേതാവ് ജോർഡിൻ ഹിൽ-ലൂയിസ് വ്യക്തമാക്കി. മുൻ എഎൻസി നേതാവും പ്രസിഡന്റുമായിട്ടുള്ള ജേക്കബ് സുമ രൂപീകരിച്ച എംകെ പാർട്ടി വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
1994 ലെ ചരിത്രപരമായ ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പ് മുതൽ ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയത്തിൽ മേൽക്കോയ്മ പുലർത്തിയിരുന്ന എഎൻസി നിലവിൽ കേന്ദ്രത്തിൽ മറ്റ് ചെറിയ പാർട്ടികളുമായി ചേർന്നണ് ഭരണത്തിൽ.









0 comments