Deshabhimani

യൂറോപ്പിൽ വീണ്ടും വിമാനങ്ങൾക്ക് ബോംബ് ഭീഷണി; ഒരാഴ്ചയ്ക്കിടെ മൂന്നാം തവണ

FLIGHT THEFT

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 06, 2026, 05:51 PM | 1 min read

കോപ്പൻഹേഗൻ: യൂറോപ്പിലുടനീളം യാത്രാവിമാനങ്ങൾക്ക് വീണ്ടും ബോംബ് ഭീഷണി. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് വിവിധ രാജ്യങ്ങളിലെ വിമാനങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. ഡെൻമാർക്കിലെ കോപ്പൻഹേഗൻ, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ്, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വിമാനങ്ങൾക്കാണ് വെള്ളിയാഴ്ച ഭീഷണി ലഭിച്ചത്. പ്രാഗിൽ നിന്ന് റോമിലേക്ക് പോയ വിസ് എയർ വിമാനം വെനീസിലേക്ക് തിരിച്ചുവിട്ടു. റോമിൽ നിന്ന് ലിസ്ബണിലേക്ക് പോയ റയാനെയർ വിമാനത്തിനും ഭീഷണി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ പരിശോധന നടത്തി.


വ്യാഴാഴ്ചയും സമാനമായ ഭീഷണികളെ തുടർന്ന് നിരവധി വിമാന സർവീസുകൾ തടസ്സപ്പെട്ടിരുന്നു. ചില വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കുകയും ചിലതിന് അകമ്പടിയായി യുദ്ധവിമാനങ്ങൾ എത്തുകയും ചെയ്തു. എന്നാൽ ഇതുവരെ ഒരു വിമാനത്തിലും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടില്ല. എല്ലാ വിമാനങ്ങളും സുരക്ഷിതമായി ലാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.


യൂറോപ്പിലുടനീളം ഒരേ രീതിയിൽ ഭീഷണികൾ ഉയരുന്നത് ഏകോപിതമായ ഹൈബ്രിഡ് ആക്രമണത്തിന്റെ സൂചനയാണെന്നാണ് സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഭീഷണികൾക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യൂറോപ്പിൽ കൂടുതൽ ഇത്തരം വെല്ലുവിളികൾ ഉണ്ടായേക്കാമെന്നും അവ നേരിടാൻ രാജ്യങ്ങൾ തയ്യാറായിരിക്കണമെന്നും സ്പെയിൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. സംഭവങ്ങളിൽ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home