Deshabhimani

കണ്ണുകെട്ടി പെട്രോൾ കുടിപ്പിച്ചു, പിന്നാലെ ശരീരത്തിൽ തീകൊളുത്തി; റീൽസെടുക്കാൻ 18കാരന് നേരെ ക്രൂര മർദനം

petrol reel
വെബ് ഡെസ്ക്

Published on Nov 06, 2026, 06:20 PM | 1 min read

കൊൽക്കത്ത: റീൽസ് എടുക്കുന്നതിനായി 18കാരനെക്കൊണ്ട് പെട്രോൾ കുടിപ്പിക്കുകയും തീ കൊളുത്തുകയും ചെയ്തതായി പരാതി. കൊൽക്കത്തയിലെ ഗാർഫയിൽ ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ പ്രധാന പ്രതി അർഘ്യ സാഹ ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 2 പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ ഹൽതു ഏരിയയിലെ ലെനിൻ നഗർ കുളത്തിന് സമീപത്തേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കളി തമാശ എന്ന വ്യാജേന യുവാവിനെ ബെഞ്ചിലിരുത്തി, ഹെൽമെറ്റ് ധരിപ്പിച്ച് കണ്ണുകൾ മൂടിക്കെട്ടിയ ശേഷം സംഘം മർദിച്ചു. ഹെൽമെറ്റ് അഴിച്ചുമാറ്റിയപ്പോൾ പെട്രോൾ ബലമായി കുടിപ്പിക്കാൻ ശ്രമിച്ചു. യുവാവ് എതിർത്തതോടെ സ്കൂട്ടറിൽ നിന്ന് എടുത്ത പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.


തീ പടർന്ന ഉടൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ അഴിച്ചുമാറ്റി പ്രാണരക്ഷാർഥം ഓടിയ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. നെഞ്ചിലും വയറ്റിലും പൊള്ളലേറ്റ യുവാവിന്റെ ആരോഗ്യാവസ്ഥ നിലവിൽ തൃപ്തികരമാണ്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ സോഷ്യൽ മീഡിയ റീലുകൾക്കായി ഫോണിൽ പകർത്തിയിരുന്നു.


ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്. റീൽസ് നിർമാണത്തിന് പുറമെ 500 രൂപയുടെ കടംവീട്ടലുമായി ബന്ധപ്പെട്ട മുൻവൈരാഗ്യവും ആക്രമണത്തിന് പിന്നിലുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home