Deshabhimani

പ്രഭാതഭക്ഷണപദ്ധതിക്ക് പണം മുടങ്ങിയിട്ട് 6 മാസം, കൈമലർത്തി തിരുവനന്തപുരം നഗരസഭയും

Mid Day Meals

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Nov 06, 2026, 05:41 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്ന് പണം ലഭിച്ചിട്ട് ആറുമാസം. പലയിടത്തും യുപി, എൽപി സ്കൂളുകളിൽ അദ്ധ്യാപകർ കൈയിൽ നിന്ന് പണം മുടക്കിയാണ് വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നത്.


തിരുവനന്തപുരം നഗരസഭാപരിധിയിലെ സ്കൂളുകളിൽ പ്രഭാതഭക്ഷണത്തിന്റെ പണം അതാത് മാസം പ്രധാനാധ്യാപകരുടെ കൈയിലെത്തുമായിരുന്നു. എന്നാൽ കഴിഞ്ഞ ജൂൺ മാസം മുതൽ ഇത് പൂർണമായും മുടങ്ങിയ നിലയാണ്.


സർക്കാരിൽ നിന്ന് പണം ലഭിക്കാതെ സ്കൂളുകൾക്ക് നൽകാൻ കഴിയില്ലെന്ന് പറഞ്ഞ് തിരുവനന്തപുരം നഗരസഭയും കൈമലർത്തുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെയും നഗരസഭയിലെ എൽഡിഎഫ് ഭരണസമിതിയുടെയും ശ്രമഫലമായാണ് 'ഉണർവ്' എന്നപേരിൽ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായത്.


എന്നാൽ സർക്കാർ മാറി വന്ന ഉടൻ തന്നെ പദ്ധതിയുടെ കടക്കാൻ കത്തിവയ്ക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കുകയാണ് യുഡിഎഫ് ഭരിക്കുന്ന സംസ്ഥാന സർക്കാരും ബിജെപി ഭരിക്കുന്ന നഗരസഭാ ഭരണസമിതിയും.


അതേസമയം, മേയർ കെയർ എന്നപേരിൽ സ്വകാര്യ സ്പോൺസർമാരിൽ നിന്ന് പണം വാങ്ങി ബിജെപി വാർഡുകളിൽ ചെലവഴിക്കുന്ന പ്രവണതയാണ് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home