Deshabhimani

നിയമപഠനത്തിന് പ്രായപരിധി നിബന്ധന പിൻവലിച്ചു; ബിസിസിഐ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചു

leagal edu
വെബ് ഡെസ്ക്

Published on Nov 06, 2026, 05:09 PM | 1 min read

ന്യൂഡൽഹി:മൂന്ന് വർഷത്തെയും അഞ്ച് വര്‍ഷത്തെയും നിയമപഠന കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിന് ഉയർന്ന പ്രായപരിധി നിബന്ധന പൂര്‍ണമായും പിൻവലിച്ചതായി ബാര്‍ കൗൺസിൽ ഓഫ് ഇന്ത്യ. ബിസിഐ തീരുമാനം രേഖപ്പെടുത്തിയതോടെ പ്രായപരിധിക്ക് എതിരായ ഹർജി സുപ്രീം കോടതി തീര്‍പ്പാക്കി. ഇതോടെ പ്രായപരിധിയില്ലാതെ രാജ്യത്ത് നിയമപഠനത്തിന് ചേരാം.


ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് തീർപ്പാക്കിയത്.


കേസിന്റെ പശ്ചാത്തലം

'ലീഗൽ എഡ്യൂക്കേഷൻ റൂൾസ്, 2008' പ്രകാരം അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സിന് ഉയർന്ന പ്രായപരിധി 20 വയസ്സായി നിശ്ചയിച്ചുകൊണ്ട് 2016-ൽ ബിസിഐ വിജ്ഞാപനം ഇറക്കിയിരുന്നു. (ജനറൽ വിഭാഗത്തിന് 20 വയസ്സും എസ്‌സി/എസ്ടി/പിന്നാക്ക വിഭാഗങ്ങൾക്ക് 22 വയസ്സുമായിരുന്നു പരിധി). 3 വർഷത്തെ കോഴ്സിന് 45 വയസ്സും ഉയർന്ന പ്രായപരിധി പ്രഖ്യാപിച്ചു. 2017 മാർച്ചിൽ സുപ്രീം കോടതി ഈ പ്രായപരിധി സ്റ്റേ ചെയ്തു.


വ്യവസ്ഥ ചോദ്യം ചെയ്ത് ഋഷഭ് ദുഗ്ഗൽ എന്ന വ്യക്തിയാണ് സുപ്രീം കോടതിയിൽ തുടർ ഹർജി നൽകിയത്. കേസിൽ വാദം കേൾക്കവേ, പ്രായപരിധി ഒഴിവാക്കുന്നതിൽ ബാർ കൗൺസിലിന്റെ നിലപാട് വ്യക്തമാക്കാൻ സെപ്റ്റംബർ 25-ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ബിസിഐ തീരുമാനം മാറ്റിയതോടെ ഹര്‍ജിയുടെ പ്രസക്തി ഇല്ലാതായെന്ന് കോടതി പറഞ്ഞു. ഈ കേസ് അവസാനിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home